മാടപ്രാവിന്റെ ഹൃദയവും തുളസിക്കതിരിന്റെ വിശുദ്ധിയുമുള്ള ഒരു ചെറുപ്പക്കാരന്‍. 
ശരാശരി തലത്തില്‍ ചിന്തിക്കുകയും ആ ചിന്തകള്‍ കഴിയും വിധം പ്രവര്‍ത്തിയിലേക്ക് കൊണ്ടു വരികയും ചെയ്യുന്ന ഒരു സാധാരണക്കാരന്‍. എനിക്ക് എന്‍റ്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്, വ്യക്തിത്വമുണ്ട്, സ്വാതന്ത്ര്യം ഉണ്ട്. തെറ്റ് കണ്ടാല്‍ തെറ്റാണെന്ന് വിളിച്ചു പറയാന്‍, ശരിയല്ലായ്മകളെ മുഖാമുഖം നിന്നെതിര്‍ക്കാന്‍, കഴിയുന്ന ഒരു മനസ്സുണ്ടെനിക്ക്. ചിലപ്പോഴെങ്കിലും അതുകൊണ്ട് തന്നെ ഞാന്‍ ഒരു താന്തോന്നിയും നിഷേധിയും ഒകെയാണ് എന്നെ അറിയുന്നവര്‍ക്ക്. എങ്കിലും സൗഹൃദം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. സൗഹൃദത്തില്‍ കള്ളങ്ങള്‍ക്കും വലിപ്പ - ചെറുപ്പങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ലെന്ന് കരുതുന്ന ഒരു നല്ല സുഹൃത്ത്.

ആരോടും പെട്ടെന് ഇണങ്ങാന്‍ കഴിയുന്ന, സ്വന്തം മനോരാജ്യങ്ങളില്‍ രാപകല്‍ ഭേദമെന്യ വിഹരിക്കാന്‍ ഇഷ്ടപ്പെടുന്ന, മഴയും പുഴയും വാചകമടിയും ഒരുപാടു ഇഷ്ടപെടുന്ന, ആദ്യ സ്കൂള്‍ ദിനവും; ആദ്യ കലാലയ ദിനവും; ഒക്കെ വെറുതെ ഓര്‍ക്കാന്‍ ആഗ്രഹമുള്ള, ഏകാന്തതയെ പ്രണയിക്കുകയും ഒപ്പം തന്നെ ചിലപ്പോളെല്ലാം വെറുക്കുകയും ചെയ്യുന്ന, എവിടെനിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന, ഒരിക്കലും അതിന് സാധിക്കാത്ത, ഒരുപാടു സുഹൃത്തുക്കളുണ്ടായിട്ടും ചിലപ്പോഴൊക്കെ അവരില്‍ നിന്നും വേറിട്ട മനസുമായി എവിടേക്കോ പോകുന്ന, നഷ്ടങ്ങളില്‍ വേദനിക്കാന്‍ ശ്രമിക്കാത്ത, ഈ ജീവിതം മുഴുവന്‍ നാട്ടിന്‍പുറത്തിന്‍റെ വിശുദ്ധിയും പവിത്രതയും സൌന്ദരിയവും ഇഷ്ടപെടുന്ന ഒരു തനി നാട്ടിന്‍ പുറത്തുകാരന്‍....ഇതാണ് ഞാന്‍ എന്ന വൃക്തി...

never be anyone else, but you!!
FRIEND IS : F - FIRE OF CONFIDENCE , R - RIVER OF AFFECTION , I - IDEA OF LIFE , E - END OF SORROWS , N - NAME OF TRUST , D - DEPTH OF HEART